top of page

‘പുതുലഹരി’ വാഹനം പ്രയാണം തുടങ്ങി

കോഴിക്കോട് ∙ 'പുതുലഹരിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളജുകളിൽ 'പുതുലഹരിക്ക് ഒരു വോട്ട്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വോട്ടെടുപ്പിന്റെ ‘ബാലറ്റ് ഓൺ വീൽസ്‘ വാഹനം ജില്ലയിൽ പ്രയാണമാരംഭിച്ചു. എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് കോളജിൽനിന്ന് ആരംഭിച്ച യാത്ര കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടറും എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഫാനും ചേർന്ന് ദീപശിഖ കൈമാറി. ജില്ലയിലെ 4 താലൂക്കുകളിലായി 13 നിയമസഭാ മണ്ഡലങ്ങളിലും മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തിരഞ്ഞെടുത്ത കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലും വാഹനം ദീപശിഖയേന്തി സഞ്ചരിക്കും.


ree

bottom of page