DCIP യിലെ എന്റെ യാത്ര
തികച്ചും വേറിട്ട വഴികളിൽ നിന്നും എത്തിച്ചേർന്ന് പിന്നീട് ഒരു കൂട്ടായി മാറിയ ഒരു കൂട്ടം മനുഷ്യരിൽ നിന്നാണ് DCIP യിലെ എന്റെ യാത്ര ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാൽ എന്താണ് ഈ ഒരു യാത്ര കരുതി വെച്ചത് എന്ന് തുടക്കകാലത്ത് ഒരു സൂചനയും ഇല്ലായിരുന്നു. എന്നാൽ അധികനാൾ വേണ്ടി വന്നില്ല പുതിയ അനുഭവങ്ങളിലേക്ക് കൂടി ചേരുവാൻ. പരസ്പരം പരിചയപ്പെട്ടും പുതിയ ഇടങ്ങളിൽ സന്ദർശിച്ചും പരിപാടികൾ സംഘടിപ്പിച്ചും തീരാത്ത പ്രൊജക്റ്റ് ചർച്ചകൾ നടത്തിയും അങ്ങനെ അങ്ങനെ നീളുന്നു.ഒരു പക്ഷെ DCIP എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ...