DCIP യിലെ എന്റെ യാത്ര
- Jan 26
- 2 min read
Updated: Jan 27

തികച്ചും വേറിട്ട വഴികളിൽ നിന്നും എത്തിച്ചേർന്ന് പിന്നീട് ഒരു കൂട്ടായി മാറിയ ഒരു കൂട്ടം മനുഷ്യരിൽ നിന്നാണ് DCIP യിലെ എന്റെ യാത്ര ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാൽ എന്താണ് ഈ ഒരു യാത്ര കരുതി വെച്ചത് എന്ന് തുടക്കകാലത്ത് ഒരു സൂചനയും ഇല്ലായിരുന്നു. എന്നാൽ അധികനാൾ വേണ്ടി വന്നില്ല പുതിയ അനുഭവങ്ങളിലേക്ക് കൂടി ചേരുവാൻ. പരസ്പരം പരിചയപ്പെട്ടും പുതിയ ഇടങ്ങളിൽ സന്ദർശിച്ചും പരിപാടികൾ സംഘടിപ്പിച്ചും തീരാത്ത പ്രൊജക്റ്റ് ചർച്ചകൾ നടത്തിയും അങ്ങനെ അങ്ങനെ നീളുന്നു.ഒരു പക്ഷെ DCIP എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓർമ വരുന്ന ആദ്യ മുഖം നീജീഷേട്ടന്റെത് തന്നെയാണ്. പ്രോജെക്ടിൽ ഉപരി എന്തൊരു കാര്യത്തിനും നിജീഷേട്ടനും, സീനിയർ ബാച്ച്ലെ ഇന്റേൺസും തന്നിരുന്ന സപ്പോർട്ട് വളരെ വലുതായിരുന്നു. ഒരുപക്ഷെ നമ്മളിലെ The best outcome പുറത്ത് കൊണ്ടുവന്നത് അവരിൽ നിന്നുമൊക്കെയുള്ള നല്ല ആശയങ്ങളും, അതിനൊത്ത വിമർശനങ്ങളുമായിരിക്കും.ഒരു പ്രൊജക്റ്റ് തിരഞ്ഞെടുക്കണം എന്ന സമയമായിരുന്നു കൂടുതൽ നിർണായകം. പഴയ പ്രൊജക്റ്റ് ഏറ്റെടുത്ത് തുടങ്ങണമോ? അതോ പുതിയ ഒരു പ്രൊജക്റ്റ് സ്വന്തമായി ചെയ്യണമോ എന്ന് ഉള്ള നീണ്ട ചിന്തയ്ക്ക് വിരാമമിട്ട് കൊണ്ടാണ് 'Responsible tourism model Chaliyam' എന്ന എന്റെ പ്രൊജക്ടിന്റെ ജനനം. ആദ്യമൊക്കെ മത്സ്യ തെഴിലാളികൾക്ക് (Fishermen Community)ക്ക് വേണ്ടി ഒരു പ്രൊജക്റ്റ് എന്നായിരുന്നു, പിന്നീടാണ് അത് ചാലിയത്ത് എത്തി നിന്നത്. എപ്പോഴും കടൽ കണ്ട് തിരിച്ചു വന്നാൽ പോരല്ലോ ആ കടൽ ജീവനും ജീവിതവും ആയവർക്ക് ഒരു താങ്ങാവാൻ കൂടി എന്തെങ്കിലും ചെയ്യേണ്ടേ? അങ്ങനെ കുറേ വായിച്ചും ചോദിച്ചും അറിഞ്ഞും ഓഫീസുകൾ സന്ദർശിച്ചും പതിയെ ആ കമ്മ്യൂണിറ്റിയെയും അവരുടെ പ്രശ്നങ്ങളെയും അവരിലെ സാധ്യതകളെയും പതിയെ കണ്ടെത്തി. ഫിഷറീസ് ഓഫീസിൽ അഥിതിയും (ഇന്റേൺ) ഞാനും ഒരു സന്ദർശനം നടത്തിയപ്പോഴാണ് ഇത്രയധികം പദ്ധതികൾ അവർക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഞാൻ അറിയുന്നത്. എന്നാൽ അത് അവരിൽ എത്ര പേർക്കറിയാം, അവരത് വേണ്ട തരത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ടോ? ഇല്ലെങ്കിൽ അവരിൽ അത് അറിയപ്പെടാതെ പോകുന്നുണ്ടോ? എന്നിങ്ങനെയായി എന്റെ സംശയങ്ങൾ! അങ്ങനെ ഒരു വൈകുന്നേര ചർച്ചക്ക് വിരാമമിട്ട് ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ പിറവി എടുത്തു. ഞങ്ങൾ ഒരുപാട് പേരുകൾ കണ്ടെത്തി ഒടുവിൽ ഞങ്ങളിലെ എഴുത്തുകാരി, ഞങ്ങളുടെ പഞ്ചമി ഈ ക്യാമ്പയിന് 'കടലോളം' എന്ന് പേര് വെച്ചു.പേരിടലും ഉള്ളടക്കം ഉണ്ടാക്കലും പെട്ടന്ന് കഴിഞ്ഞു. ഡിസൈനർക്ക് content കൊടുത്ത് കഴിഞ്ഞ് ഒരു കാത്തിരിപ്പായിരുന്നു. മനോഹരമായ കളർ പാലെറ്റിൽ ചെയ്തെടുത്ത പോസ്റ്റർ കളക്ടറുടെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തതും, റീച് നോക്കിയതും എല്ലാം തികച്ചും പുതിയ അനുഭവങ്ങളായിരുന്നു.പിന്നീടാണ് ചാലിയം എന്ന സ്ഥലത്തെ നേരിൽ കാണാൻ പോകുന്നത്. സ്ഥലത്തെ പറ്റാവുന്ന ഇടങ്ങളെല്ലാം ഞങ്ങൾ ഞാനും ശ്രീതുവും (ഇന്റേൺ) പോയി കണ്ടു. ജങ്കാർ യാത്ര, ചാലിയം പുളിമൂട്, കടൽ തീരം,ഹാർബർ,ചാലിയം ലൈറ്റ് ഹൗസ്,ഹോർതുസ് മലബാറിക്കസ് അങ്ങനെ അങ്ങനെ. അതികം ആളുകൾ എത്തിപ്പെടാത്ത, നിറയെ shell ഉള്ള, മനോഹരമായ വൈകുന്നേരം കാണാൻ പറ്റുന്ന ഒരു സ്ഥലം കണ്ട മാത്രയിൽ മറ്റ് സ്ഥലങ്ങൾക്ക് ഉള്ളതിലും ഒരു പ്രത്യേകത അവിടം ഞങ്ങൾക്ക് സമ്മാനിച്ചു. അന്ന് ചാലിയം കാണാൻ വരുന്നവർക്ക് വൈകുന്നേരം കഴിഞ്ഞാൽ പിന്നെ കറണ്ട് ഇല്ലാത്തത് കൊണ്ട് പെട്ടന്ന് തിരിച്ചു വരേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതെല്ലാം കൊണ്ട് തന്നെ ചാലിയത്തിന്റെ മണ്ണിനെയും കടലിനെയും നോവിക്കാതെ, അവിടുത്തെ പഴമയെ, കലയെ, സംസ്കാരത്തെ, ഉപജീവനത്തെ ആളുകളിലേക്ക് എത്തിക്കാൻ Sustainable tourism Model എന്ന ഒരു concept മനസ്സിൽ വന്നു.തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പുറമെ ഉള്ള ആളുകൾക്ക് അവിടെ പോകുവാനും, അവരുടെ കല, ആഹാരം, ഉത്സവം,ഉപജീവനം തുടങ്ങിയവ അടുത്തറിഞ്ഞു കൊണ്ട് അവരുടെ സംസ്കാരത്തെ ഒട്ടും കോറൽ ഉണ്ടാക്കാതെ അവർക്ക് ഒരു വരുമാനം. കൂടാതെ പുറം നാട്ടിൽ ഉള്ളവർക്ക് ഒരു ജനതയെ, അവരുടെ സംസ്കാരത്തെ തൊട്ടറിയാൻ ഉള്ള ഒരു അവസരം സൃഷ്ടിക്കുക തുടങ്ങിയവ ആയിരുന്നു പ്രൊജക്റ്റ് ലക്ഷ്യം വെച്ചത്. പറ്റാവുന്ന സ്ഥലത്ത് നിന്നെല്ലാം വിവരങ്ങൾ ചോദിച്ചറിഞ്ഞും, വായിച്ചും, നേരിൽ കണ്ടും മറ്റും പ്രൊജക്റ്റ് ഒരു രൂപരേഖയിൽ എത്തിച്ചു. റിപ്പോർട്ട് തയ്യാറാക്കി. ഞങ്ങളുടെ ബാച്ചിലെ canva pro ആയിരുന്ന ശ്രീതുവിന്റെ (ഇന്റേൺ) ഹെൽപ്പ് പരമാവതി ഉപയോഗിച്ച് ഒരു ppt തയ്യാറാക്കി. എന്റെ പ്രൊജക്റ്റ് പൂർത്തിയാക്കാൻ, അല്ലെങ്കിൽ അതിൽ വേണ്ട കൂട്ടി ചേർക്കലുകൾ സമ്മാനിച്ച ഞാൻ ഈ കുറിപ്പിൽ പരാമർശിക്കാൻ വിട്ടുപോയ എല്ലാവരും ഈ അവസരത്തിൽ സ്മരിക്കുന്നു.ഒരുപാട് വെട്ടി തിരുത്തലുകൾക്കും കൂട്ടി ചേർക്കലുകൾക്കും ഒടുവിൽ എന്റെ പ്രൊജക്റ്റ് കളക്ടറുടെ മുൻപിൽ അവതരിപ്പിക്കാൻ എനിക്ക് ഒരു അവസരം ലഭിച്ചു. അത് കളക്ടറുടെ മുൻപിലെ എന്റെ ആദ്യത്തെ പ്രൊജക്റ്റ് അവതരണമായിരുന്നു.
