top of page

എസ്.ഐ.ആർ. ആവേശമായി പ്രചാരണ പരിപാടികൾ; സമാപനമോതി ഡിസം. ഒന്നിന് മെഗാ കൈറ്റ് ഫെസ്റ്റിവൽ

  • Dec 1, 2025
  • 2 min read

ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, നാഷണൽ സർവ്വീസ് സ്കീം, ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം എന്നിവയുടെ കൂട്ടായ നേതൃത്വത്തിൽ ജില്ലയിൽ നടന്നത് ആവേശകരമായ പ്രചാരണ പ്രവർത്തനങ്ങൾ.  എസ്.ഐ.ആർ. നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ബി.എൽ.ഒ. മാരോടൊപ്പം ആദ്യ ഘട്ടത്തിൽ തന്നെ 'എ ഡേ വിത്ത് ബി.എൽ.ഒ.' എന്ന പേരിൽ ഒരു ദിവസം കൊണ്ട് നാലായിരത്തോളം ഇ.എൽ.സി., എൻ.എസ്.എസ്. വളണ്ടിയർമാർ ചേർന്ന് നാല് ലക്ഷത്തോളം വോട്ടർമാരെ നേരിൽ കണ്ട് അപേക്ഷ ഫോം പൂരിപ്പിച്ചു നൽകാൻ സഹായിക്കുകയും സംശയ ദൂരീകരണം നടത്തുകയും ബോധവൽക്കരണം നടത്തുകയും സന്ദേശ രേഖ വിതരണവും നടത്തി. തുടർന്ന് ഫോം ശേഖരിക്കുന്നതിനും ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്കും ക്യാമ്പുകൾക്കും തുടർന്ന് രാപകലില്ലാതെ ദിവസങ്ങളോളം വളണ്ടിയർമാർ ബി.എൽ.ഒ. മാർക്ക് ഒപ്പം കൂടി.


തീരദേശ മേഖല, പട്ടിക വർഗ്ഗ ഉന്നതികൾ, ഭിന്നശേഷി ജനങ്ങൾ തുടങ്ങിയ അവശ വിഭാഗങ്ങൾക്ക് സവിശേഷ ശ്രദ്ധ നൽകിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അവിടങ്ങളിൽ ഫോം പൂരിപ്പിച്ചു നൽകുന്നതിനും അടിസ്ഥാന വിവരങ്ങൾ കൈമാറുന്നതീനും ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികേണ്ടതിൻ്റെ ആവശ്യകത കൈമാറുന്നതിനുമാണ് ശ്രദ്ധ ചെലുത്തിയത്. 


പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇ.എൽ.സി., എൻ.എസ്.എസ്. വളണ്ടിയർമാർക്ക് രണ്ട് ഘട്ടങ്ങളായി ഓൺലൈൻ ശിൽപശാലകളുംനടത്തി.   


എസ്.ഐ.ആര് നടപടി ക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിനും ജനാധിപത്യ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വോട്ടർമാരെ ബോധവത്കരിച്ചുമുള്ള പ്രവർത്തനങ്ങൾ വിപുലമായി തുടരുന്നതോടൊപ്പം പ്രചാരണ പ്രവർത്തനങ്ങളും അരങ്ങ് തകർത്തു. കൂടുതൽ വോട്ടർമാരിലേക്ക് എസ്.ഐ.ആര്. നടപടികൾ പരിചയപ്പെടുത്തുന്നതിനും വോട്ടടുപ്പിൽ പങ്കാളികളാകേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തി നൽകുന്നതിനുമാണ് ഈ ഘട്ടത്തിൽ ഊന്നൽ നൽകിയത്. 


സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് ഭിന്നശേഷി വ്യക്തികൾക്ക് സൈൻ ലാംഗ്വേജ് സന്ദേശ വീഡിയോ, ഓൺലൈൻ ചോദ്യോത്തര സെഷനുകൾ, വ്യാജ പ്രചാരണങ്ങൾക്ക് തടയിട്ട് ഫാക്ച്വൽ ചെക്ക്, അഭിപ്രായ സർവ്വേകൾ, ഇൻഫർമേഷൻ പോസ്റ്ററുകൾ, പ്രചാരണ വീഡിയോകൾ, സന്ദേശങ്ങൾ തുടങ്ങിയവ ഒരുക്കി. 


ചീഫ് ഇലക്ടറൽ ഓഫീസർ കേരള ഓഫീസിൻ്റെ നേതൃത്വത്തിലും സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ വ്യത്യസ്ത മണൽ ശില്പങ്ങൾ നിർമിക്കുകയും അനുബന്ധമായി കലാവതരങ്ങളും ഓപ്പൺ മൈക്കുകളും നടത്തി. 


കൂടാതെ ഇ.എൽ.സി., എൻ.എസ്.എസ്. കോളേജ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രാദേശിക പ്രചാരണ പ്രവർത്തനങ്ങളും ഫ്ലാഷ് മോബ് അവതരണങ്ങളും മറ്റ് ബോധവത്കരണ പരിപാടികളും നടത്തി.  


സമ്പൂർണ്ണ പൊതുജന പങ്കാളിത്തത്തോടെയാണ് പ്രചാരണ ബോധവത്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 


ഈ പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനമെന്നോണമാണ് തിങ്കളാഴ്ച ബീച്ചിൽ മെഗാ കൈറ്റ് ഫെസ്റ്റിവൽ ഒരുങ്ങുന്നത്. ജില്ലയിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, എൻ.എസ്.എസ്. വളണ്ടിയർമാരായ ആയിരം വിദ്യാർഥികൾ അണിനിരക്കുന്ന മെഗാ കൈറ്റ് ഫെസ്റ്റിവൽ യുവജനങ്ങളുടെ ജനാധിപത്യത്തിൻ്റെ പ്രതീക്ഷകൾ പ്രകടമാക്കുന്നതാകും. 


എസ്.ഐ.ആര്. പ്രവർത്തനങ്ങളുടെ ഈ അവസാന ഘട്ടത്തിലും ഇനിയും ഈ നടപടികളുടെ ഭാഗമാകാത്തവരെ കൂടെ ലക്ഷ്യമാക്കി ബഹുജന പരിപാടിയാണ് കൈറ്റ് ഫെസ്റ്റിവൽ ആസൂത്രണം ചെയ്യുന്നത്.  


കൈറ്റ് ഫെസ്റ്റിവലിൻ്റെ മുന്നോടിയായി ജില്ലയിലെപതിനഞ്ച് കോളേജുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത മുന്നൂറോളം വളണ്ടിയർമാർക്ക് കൈറ്റ് നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചു.


ജനാധിപത്യ പ്രവർത്തനങ്ങളുടെയും വോട്ടെടുപ്പിൻ്റെ പ്രസ്ഥാനത്തെയും വിളിച്ചോതുന്ന ഡെമോക്രസി വാളും മുൻ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൻ്റെ പരിസരത്തെ ഭീമൻ മതിലിൽ ഇടം നേടി.


dcip and admin.png

District Collector's

Internship Programme

Mission Room, 2nd Floor, Block C,

Civil Station - Kozhikode

Kerala - 673020

Phone : 0495 2370200

Email : projectcellclt@gmail.com

Stay connected

bottom of page