top of page

ജനാധിപത്യത്തിന് നിറം പകർന്ന് ഡെമോക്രസി വാൾ

  • Nov 28, 2025
  • 1 min read

ലിപ് കേരളയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, നാഷണൽ സർവ്വീസ് സ്കീം കോഴിക്കോട് യൂണിവേഴ്സിറ്റി വിഭാഗം,  ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി.) അംഗങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡെമോക്രസി വാൾ ജനാധിപത്യ മൂല്യങ്ങൾക്ക് കൂടുതൽ നിറം പകർന്ന് ആകർഷകമാക്കി. 


കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് പഴയ കെട്ടിടത്തോട് ചേർന്ന ഭീമൻ മതിലിലാണ് സമൂഹത്തിൻ്റെ വിവിധ ശ്രേണിയിലുള്ളവർ കൂട്ടായി ജനാധിപത്യത്തിന് വേണ്ടി അണിനിരക്കുന്ന ചിത്രം ഒരുക്കിയത്. ക്യാമ്പ് പേരാമ്പ്ര  കൂട്ടായ്മയിലെ ചിത്ര കലാ അധ്യാപകരുടെയും ഇ.എൽ.സി., എൻ.എസ്.എസ്. വളണ്ടിയർമാരിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെയും, ജില്ലാ കലക്ടറുടെ ഇൻ്റേൺസിൻ്റയും ശ്രമഫലമായാണ് ഇത് ഒരുക്കിയത്. 


ജനാധിപത്യ പ്രക്രിയയിൽ സമൂഹത്തിൻ്റെ എല്ലാ തുറകളിൽ നിന്നുള്ളവരെയും ചേർത്ത് നിർത്തണമെന്നും അത് വഴി കൂടുതൽ ഉൾചേർന്നതും ജനാധിപത്യത്തെ അക്ഷരാർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്നതിലൂടെ കാര്യക്ഷമമായ ഭരണകൂടങ്ങൾ സാധ്യമാക്കുക എന്ന സന്ദേശമാണ് ആകെ ചിത്രം കൈമാറുന്നത്. 'ഐ വോട്ട് ഫോർ ഷുവർ' എന്ന ശക്തമായ പ്രമേയത്തിലൂടെ ജനകീയ പങ്കാളിത്തത്തിൽ സമ്മതിദായക അവകാശം കൂട്ടായി ഉറപ്പാക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു. 


അസിസ്റ്റൻ്റ് കലക്ടർ എസ്. മോഹനപ്രിയ ഐ.എ.എസ്. വാൾ സന്ദർശിച്ചു.  


ജില്ലയെമ്പാടും ഇ.എൽ.സി., എൻ.എസ്.എസ്. ക്ലബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഇലക്ഷൻ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാൾ ഒരുക്കിയത്.



dcip and admin.png

District Collector's

Internship Programme

Mission Room, 2nd Floor, Block C,

Civil Station - Kozhikode

Kerala - 673020

Phone : 0495 2370200

Email : projectcellclt@gmail.com

Stay connected

bottom of page